അമ്മമാർക്ക് ഗുരുവായൂർ കരുണയുടെ വിഷുക്കൈനീട്ടം

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ, വിഷു – ഈസ്റ്റർ സംഗമവും അമ്മമാർക്കുള്ള പെൻഷൻ വിതരണവും നടത്തി. ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. ഗുരുവായൂർ അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് സി എസ് സിനോജ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ആദ്ധ്യക്ഷത വഹിച്ചു.

മലബാർ ദേവസ്വം ബോർഡ്( മലപ്പുറം ഡിവിഷൻ) ബോർഡ് അംഗം ദീപിക ലേഖകൻ ജയകുമാർ വിശിഷ്ടാതിഥിയായി. എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റും, രാധാകൃഷ്ണ കുറീസ് ലിമിറ്റഡ് എം ഡി യുമായ പി എസ് പ്രേമാനന്ദൻ മുഖ്യാതിഥിയായി പങ്കെടുത്തു, തൃശൂർ മാണിക്യൻ രാധാകൃഷ്ണൻ, ഫാരിദ ടീച്ചർ, കരുണ വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, ട്രഷറർ സോമശേഖരൻ, എം അക്ബർ ചിനക്കൽ, റിട്ടയേർഡ് സിണ്ടിക്കേറ്റ് ബാങ്ക് മാനേജർ നന്ദകുമാർ, റിട്ട നേവി ഓഫീസർ സത്യനാരായണൻ, സുധാ പെരുമാൾ, മൈന രവീന്ദ്രൻ, സതീഷ് വാര്യർ, മറ്റു അംഗങ്ങളും അമ്മമാർക്ക് വിഷു കൈനീട്ടം നൽകി. അമ്മമാർക്ക് പ്രതിമാസ പെൻഷനും വിഷുസദ്യക്ക് ആവശ്യമായ കിറ്റും വിതരണം ചെയ്തു.
സാജിത മൊയ്നുദ്ദീൻ, ഗീത സുരേഷ്, ഷീല സുരേഷ്, ജോസ് സുവർണ്ണ, കെ കെ ബക്കർ, കെ സുഗതൻ , ശക്തിധരൻ, സുബൈദ, ഡേവിസ് ചുങ്കത്ത്, ഭാസ്കരൻ മുക്കോല, പി വി രാജൻ, വത്സ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
കരുണ ഫൗണ്ടേഷൻ സെക്രട്ടറി സതീഷ് വാര്യർ സ്വാഗതവും കുമാർ കുന്നംകുളം നന്ദിയും പറഞ്ഞു. തുടർന്ന് ശശിധരൻ ചൊവ്വല്ലൂർ, ഗിന്നസ് ബാദുഷ എന്നിവരുടെ നേതൃത്വത്തിൽ കരുണ കുടുംബാൻഗങ്ങളുടെ ഗാനമേളയും വിഷു സദ്യയും ഉണ്ടായിരുന്നു.

Comments are closed.