mehandi new

കെ എ ടി എഫ് സംസ്ഥാന സമ്മേളനം ഫെബ്രുവരി 2,3,4 തിയ്യതികളിൽ ചാവക്കാട്

fairy tale

ചാവക്കാട് : 2023 ഫെബ്രുവരി 2,3,4 (വ്യാഴം, വെള്ളി, ശനി) തിയ്യതികളിൽ ചാവക്കാട് വെച്ച് നടക്കുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ 65 മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ചാവക്കാട് ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു.
“മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മക്ക് ” എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം.

planet fashion

വളരെ കാലിക പ്രസക്തമായ പ്രമേയങ്ങൾ ചർച്ചക്കെടുക്കുന്നതിലൂടെ കെ എ ടി എഫ് ന്റെ പ്രസക്തി വർദ്ദിക്കുകയാണ് ചെയ്യുന്നത് എന്നും പൊതു സമൂഹത്തിനിടയിൽ തികച്ചും ചിന്തോദ്വീപകങ്ങളായ സന്ദേശമാണ് നൽകുന്നതെന്നും ടി എൻ പ്രതാപൻ എം പി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
കെ എ ടിഎഫ് സംസ്ഥാനെ വൈസ് പ്രസിഡന്റ് എം എ സാദിഖ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം ടി സൈനുൽ ആബിദീൻ, സംസ്ഥാന സെക്രട്ടറി നൂറുൽ അമീൻ, മുസ്ലിം ലീഗ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഹാറൂൺ റഷീദ്, കടപ്പുറം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം വി ഉമ്മർ കുഞ്ഞി, എം എസ് എഫ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ, ചാവക്കാട് മുനിസിപ്പൽ കൗൺസിലർ ഫൈസൽ കാനാം പുള്ളി, മുസ്ലിം ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി ലതീഫ് പാലയൂർ, കെ എ ടി എഫ് തൃശൂർ ജില്ലാ പ്രസിഡന്റ് സി അനസ് ബാബു, വനിതാ വിംഗ് കൺവീനർ കെ എച്ച് ജുമൈല, ജില്ലാ ഭാരവാഹികളായ പി എച്ച് മുസ്തഫ, ടി എച്ച് അൻസാർ, എം കെ സ്വലാഹുദ്ധീൻ, എ വി കാമിൽ, പി പി ജമാൽ എന്നിവർ ആശംസകൾ നേർന്നു.
കെ എ ടി എഫ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹ്സിൻ പാടൂർ സ്വാഗതവും ട്രഷറർ എം ഇ അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.