ചാവക്കാടിന്റെ കവി കെ സി മൊയ്തുണ്ണി – കേരള മാപ്പിള കലാ അക്കാദമി അനുസ്മരണം സംഘടിപ്പിച്ചു
ചാവക്കാട് : കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സ്വദേശിയും കവിയും ഗാന രചയിതാവുമായിരുന്ന കെ സി മൊയ്തുണ്ണി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത ഗായിക ആബിദ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ അധ്യക്ഷം വഹിച്ചു. പ്രമുഖ കവിയും കാഥികനുമായ അഷ്‌റഫ് പാലപ്പെട്ടിയുടെ സ്വാഗത പ്രഭാഷണത്തോടെയാണ് അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചത്.
1980ൽ എഴുതി, 1983ൽ ഖത്തറിൽ പുറത്തിറങ്ങിയ ‘ആത്മാർപ്പണം’ എന്ന വശ്യമനോഹര ആൽബത്തിലൂടെയായിരുന്നു കെ.സി. മൊയ്തുണ്ണിയെന്ന ഗാനരചയിതാവിന്റെ പിറവി. അല്ലാഹു ആദ്യമായ് സൃഷ്ടിച്ചാദരിച്ചു” , ”കാരിരുമ്പഴികളാല്‍” , ”എല്ലാം അറിയുന്നോരേകാധി നാഥന്‍” , ”റസൂലെ റസൂലെ” , ”മഹിത സിംഹാസനത്തിൻ ” , ”അനുരാഗം നല്‍കും” , ”അല്ലാഹുവേ നിന്‍ കാരുണ്യമാലേ” , ”അനുരാഗ സങ്കല്പ സാമ്രാജ്യം” , ”അല്ലാഹുവിന്‍റെ അമയത്തിന്‍റെ”_പോലുള്ള ഒട്ടനവധി ഗാനങ്ങള്‍ കൈരളിക്കും ഇശല്‍ പ്രേമികള്‍ക്കും അദ്ദേഹം സമ്മാനിച്ചു.
1947 ല്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട് മണത്തല കൊച്ചഞ്ചേരി തറവാട്ടില്‍ മാമദ് പാത്താവു ദമ്പതിമാരില്‍ അഞ്ചാമനാണ് കെ.സി. മൊയ്തുണ്ണി. 2019 ഫെബ്രുവരി 25 നായിരുന്നു മരണം.
പ്രൊഫസർ എ പി. സുബൈർ, ഷംസുദ്ധീൻ വാത്യടത്ത്, ലൈല റസാഖ്, അബ്ബാസ് കൊണ്ടോട്ടി, റഹ്മത്തുള്ള പാവറട്ടി, കൊച്ചിൻ ബഷീർ, കെ സി. ആരിഫ്, ജലീൽ ഷാ, ആർ കെ അഹമ്മദ് സലാല, ഇക്ബാൽ പുന്നയൂർക്കുളം, അബ്ദു മാഷ്, മജീദ് പുന്നയൂർക്കുളം, അസീസ് ബ്ലാങ്ങാട്, ഷാഫി ഇബ്രാഹിം ചാവക്കാട്, കമറുദ്ധീൻ ഇടക്കഴിയൂർ, ലൈസ ജോൺ തൃശൂർ, കെ സി കമറു, സൽമ സലീം, റംല ചേലക്കര, ലിയാന മോൾ, ഫിദമോൾ വയനാട്, ബൽഖീസ്, റഷീദ് പയ്യന്നൂർ, ഹാരിസ് തിരുവത്ര, മുരളി മാധവൻ, കെ സി.കരീം കോയ, കെ കെ അബ്ദുള്ള പടന്ന, സമീർ കുഞ്ഞിപ്പള്ളി, അബ്ദുറഹ്മാൻ കള്ളിതൊടി, സൂപ്പി മാസ്റ്റർ നാദാപുരം, വി അബ്ദുൽ ജലീൽ, ലത്തിഫ് കേച്ചേരി, മുഹ്സിൻ തളിക്കുളം, കുഞ്ഞിക്കോയ എന്നിവർ സംബന്ധിച്ചു. കെ സി മൊയ്‌തുണ്ണി സാഹിബിന്റെ വരികൾ പാടിയും പറഞ്ഞും ചടങ്ങിൽ പങ്കെടുത്തവർ ഓർമ്മകൾ പങ്കുവെച്ചു.
Comments are closed.