കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശ്ശിക നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന കുടിശ്ശിക നിവാരണ ക്യാമ്പ് ചാവക്കാട് നടന്നു. അംഗത്വം നഷ്ടപ്പെടാതിരിക്കാനും അനുകൂല്യങ്ങൾ നിഷേധിക്കപ്പെടാതിരിക്കാനും കുടിശ്ശിക അടച്ചു തീർക്കാനായാണ് കുടിശ്ശിക നിവാരണ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ചാവക്കാട് ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പിന് ക്ഷേമ ബോർഡ് ഉദ്യോഗസ്ഥരായ പി എസ് കാവ്യ, ജി സഞ്ജയ്, കെ ജെ പ്രിൻസി എന്നിവർ നേതൃത്വം നൽകി.

ബസ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ കെ സേതു മാധവൻ , ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം എസ് ശിവദാസ്, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ സൈദലവി, ടി എം മുകുന്ദൻ, ബി എം എസ് മേഖലാ പ്രസിഡന്റ് ജയതിലകൻ, മോട്ടോ ഫെഡറേഷൻ സിഐടിയു ചാവക്കാട് സെക്രട്ടറി എ വി ജാഫർ, ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഐഎൻടിയുസി സെക്രട്ടറി ജയൻ ആലുങ്ങൽ എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.