ഗുരുവായൂര്‍ : നോട്ട് നിരോധനത്തിനെതിരെ കേരള പ്രവാസി സംഘം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. കിഴക്കേനടയില്‍  എസ്.ബി.ഐ ബാങ്കിനു മുന്നില്‍ നടന്ന ധര്‍ണ്ണ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ.പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം മേഘല പ്രസിഡന്റ് ആര്‍.വി. ഷെരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.സി. ആനന്ദന്‍, ഏരിയപ്രസിഡന്റ് കെ.വി.അഷ്‌റഫ് ഹാജി, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, എന്‍.ആര്‍. സിദ്ധാര്‍ഥന്‍, ടി.കെ. പരമേശ്വരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.