ചാവക്കാട് : കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചാവക്കാട് യുണിറ്റ് കണ്‍വന്‍ഷന്‍ ബ്ലോക്ക് പ്രസിഡന്റ് പ്രൊ.സി സി വിജയന്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. 75 വയസു കഴിഞ്ഞ യുണിറ്റ് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. വനിതാ സമ്മേളനം പ്രൊഫ്.അജിത ഉദ്ഘാടനം ചെയ്തു. കെ തങ്ക ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ എന്‍ പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വര്‍ത്തമാനകാല ഇന്ത്യയും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ കെ എ മോഹന്‍ദാസ് പ്രഭാഷണം നടത്തി. കെ ആര്‍ ഗോപി, കെ ടി ശ്രീനിവാസന്‍, കെ എ രമേഷ്‌കുമാര്‍ പി കെ ജേക്കബ് മാസ്റ്റര്‍, ജോസ് ചിറ്റിലപ്പിള്ളി, എ പ്രേമവല്ലി, ടി ആര്‍ വാസന്തി, ടി കെ സാവിത്രി എന്നിവര്‍ പ്രസംഗിച്ചു.