mehandi new

കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു

fairy tale

ചാവക്കാട്: കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ചാവക്കാട് മുൻസിഫ് കോടതിക്ക് സമീപം ഷെർമീസ് കിച്ചൺ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം കെ ടി ജി എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി എസ് കല്ല്യാൺ സ്വാമി ഉദ്ഘാടനം ചെയ്തു. ഹക്കീം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അലക്സ് റാഫേൽ സംഘടനയെ കുറിച്ച് വിശദീകരിച്ചു. 

planet fashion

ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായി ഹക്കീം ഇമ്പാർക്ക് ( പ്രസിഡന്റ്), നഹാസ് വി നാസർ (സെക്രട്ടറി), എം. ടി ജോർജ് (ട്രഷറർ), വൈസ് പ്രസിഡണ്ട്മാരായി ജോൺ ടി അറക്കൽ, ഷാജി ഡി ഫോർ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി അബ്ദുല്ലത്തീഫ് അമേങ്കര, ടി. എ വിജയൻ എന്നിവരെയും തിരഞ്ഞെടുത്തു.

ജോൺ ടി അറക്കൽ, അബ്ദുൽ ലത്തീഫ് അമേങ്കര, ഹമീദ് ഹമീഷ തുടങ്ങിയവർ സംസാരിച്ചു. നവാസ് വി നാസർ സ്വാഗതവും എം. ടി. ജോർജ് നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.