mehandi new

ഖാജ ഫൗണ്ടേഷന്‍റെ ആടും കൂടും പദ്ധതി പ്രഖ്യാപനം നാളെ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : തൊഴിയൂര്‍ ഖാജ ഫൗണ്ടേഷന്റെ ഓഫീസ് ഉദ്ഘാടനവും ആടും കൂടും പദ്ധതി പ്രഖ്യാപനവും നാളെ വ്യാഴാഴ്ച വൈകീട്ട് 4.30 ന് തൊഴിയൂര്‍ പാലേമാവ് പള്ളിപരിസരത്ത് നടത്തുമെന്ന് ഭാരവാഹികളായ ആര്‍ വി എം ബഷീര്‍മൗലവി, കെ വി സെയ്തുമുഹമ്മദ് ഹാജി, വി എ മുഹമ്മദ് ഹാജി, എന്‍ എം ഷംസുദ്ധീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 100 കുടുംബങ്ങള്‍ക്ക് ആടും കൂടും നല്‍കാനാണ് പദ്ധതി. ഉദഘാടനഉദ്ഘാടന ചടങ്ങില്‍ പതിനൊന്നു പേര്‍ക്ക് വിതരണം ചെയ്യും. പത്തു മാസംമുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഫൗണ്ടേഷന്‍ ഇതിനകം ലക്ഷങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തികഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. നൂറുപേര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന അഗതികള്‍ക്കൊരു കൈത്താങ്ങ് പദ്ധതി ആരംഭിച്ചിട്ടുണ്ട് . നിര്‍ധന രോഗികള്‍ക്ക് ചികില്‍സാ ധനസഹായം, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം തുടങ്ങിയവയും ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. താലൂക്ക് തലത്തില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍
പറഞ്ഞു. ഓഫീസ് ഉദ്ഘാടനം സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പിള്ളിയും, ആടും കുടും പദ്ധതി ഉദ്ഘാടനം തൊഴിയൂര്‍ ലൈഫ് കെയര്‍ പ്രിസിഡന്റ് ക്യഷ്ണകുമാര്‍ മേനോനും നിര്‍വഹിക്കും. സി വി സുരേന്ദ്രന്‍ മരക്കാന്‍ മുഖ്യപ്രഭാഷണം നടത്തും. വിഖ്യാതനായ സൂഫിവര്യന്‍ അജ്മീര്‍ ഖാജ ശൈഖ് മൊയ്‌നുദീന്‍ ചിശ്തിയുടെ പ്രവര്‍ത്തന പാന്ഥാവില്‍ നിന്നും ഊര്‍ജം ഉള്‍കൊണ്ടുകൊണ്ടാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുതെുന്നും നിരവധി സുമനസുകളുടെ സാമ്പത്തിക സഹായം ഫൗണ്ടേഷനുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.