mehandi new

ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേന്ദ്രം ഇടപെടണം – പാലയൂര്‍ ഫെറോന കെ.സി.വൈ.എം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion
ഫാ. ടോം ഉഴുന്നാലില്‍
ഫാ. ടോം ഉഴുന്നാലില്‍

പാലയൂര്‍: ഫാ. ടോം ഉഴുണാലിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് ഫൊറോന കെ.സി.വൈ.എം. പ്രമേയം പാസാക്കി. കെ.സി.വൈ.എം ന്റെ ഫൊറോന തല പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. തുടര്‍ന്ന് പാലയൂര്‍ ഫൊറോന കെ.സി.വൈ.എം പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. പാലയൂര്‍ മാര്‍തോമ തീര്‍ത്ഥകേന്ദ്ര റെക്ടര്‍ ഫാ. ജോസ് പുന്നോലിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പി.ഐ ലാസര്‍ മാസ്റ്റര്‍ തിരെഞ്ഞെടുപ്പ് നിരീക്ഷകനായി.
കെ.സി.വൈ.എം പാലയൂര്‍ ഫൊറോന ഭാരവാഹികളായി പ്രസിഡന്റ് ലിബിന്‍ ചെമ്മണ്ണൂര്‍(കോട്ടപ്പടി), വൈ പ്രസിഡന്റ് ആനന്ദ് തോമസ് (വൈലത്തൂര്‍), ജനറല്‍ സെക്രട്ടറി ജെറോയ് കെ.എസ് (കാക്കശ്ശേരി ), സെക്രട്ടറി റൊണാള്‍ഡ് സി.എ (പാലയൂര്‍), ട്രഷര്‍ ജെറിന്‍ ജെയ്ക്കബ് (പാവറട്ടി) എന്നിവരെ തിരെഞ്ഞെടുത്തു. വിജോ ജോണ്‍, ജിന്‍സ്, ജെറോയ്, ടിറ്റോ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. ജിയോ ജോണ്‍ സ്വാഗതവും റൊണാള്‍ഡ് സി.എ നന്ദിയും രേഖപ്പെടുത്തി

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare 25 mar

Comments are closed.