പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്ഷേമ നിധി ഉടൻ നടപ്പിലാക്കണം – കെ.ജെ.യു

ഗുരുവായൂർ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്ഷേമ നിധി ഉടൻ നടപ്പിലാക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി പ്രഖ്യാപിച്ച സർക്കാറിനെ യോഗം അഭിനന്ദിച്ചു.

മാർച്ച് ആറിന് തൃശൂരിൽ നടക്കുന്ന ജില്ലാ സമ്മേളനം തുടർന്ന് നടക്കുന്ന സംസ്ഥാന സമ്മേളനവും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഗുരുവായൂർ പ്രസ് ഫോറത്തിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ജോഫി ചൊവ്വന്നൂർ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ടി.ബി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഇ.എം. ബാബു, എം.വി. ഷക്കീൽ, കെ.ടി. വിൻസെന്റ്, പി.കെ. രാജേഷ് ബാബു, ലിജിത്ത് തരകൻ, റാഫി വലിയകത്ത്, മുനീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഖാസിം സെയ്ദ് സ്വാഗതം പറഞ്ഞു.

Comments are closed.