Header

ഖത്തര്‍ കെ എം സി സി സമൂഹ വിവാഹം അന്തിമ രൂപമായി

ചാവക്കാട്: ആഗസ്റ്റ് 31 ന് ഒരുമനയൂര്‍ സാബില്‍പാലസില്‍ നടക്കുന്ന ഖത്തര്‍ കെ എം സി സി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹ വിവാഹ ത്തിന് അന്തിമ രൂപമായി. ജാതിമത ഭേദമന്യേ നിര്‍ദ്ധരായ നിരവധി യുവതികള്‍ക്കാണ് കെ എം സി സി ടെ നേതൃത്വത്തില്‍ മംഗല്യഭാഗ്യം ലഭിക്കുക. ഒരുമനയൂര്‍ ലീഗ് ഹൗസില്‍ നടന്ന സ്വാഗതസംഘം ഭാരവാഹികളുടെ യോഗം ഖത്തര്‍ കെ എം സി സി സീനിയര്‍ വൈസ് പ്രസിഡന്റ് എ വി ബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. വിവാഹങ്ങള്‍ക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയടക്കം മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വധുവിന് 5 പവന്‍ ആഭരണങ്ങളും, വിവാഹ വസ്ത്രങ്ങളും, വരന് 50 000 രൂപ പോക്കറ്റ് മണിയും, വിവാഹവസ്ത്രവും, നല്‍കും. വധു വരന്‍മാരുടെ ബന്ധുക്കളടക്കം 3000 പേര്‍ക്കുള്ള ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ കെ എം സി സി യുടെ രണ്ടാമത് സമൂഹ വിവാഹമാണ് സംഘടിപ്പിച്ചിട്ടുള്ളത്.
പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ഖത്തര്‍ കെ എം സി സി അഡൈ്വയ്‌സറി ബോര്‍ഡ് മെമ്പര്‍ എ വി അബൂബക്കര്‍ ഖാസിമി അധ്യക്ഷതവഹിച്ചു. മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ്, സിക്രട്ടറി അഡ്വ: വി എം മുഹമ്മദ് ഗസാലി, ഖത്തര്‍ കെ എം സി സി അഡൈ്വയ്‌സറി ബോര്‍ഡ് മെമ്പര്‍ എന്‍ കെ അബ്ദുല്‍ വഹാബ്, ജില്ലാ സെക്രട്ടറി എന്‍ ടി നാസര്‍, ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഹംസകുട്ടി കറുകമാട്, മറ്റു കെ എം സി സി നേതാക്കളായ ഹാരിസ് മന്ദലാംകുന്ന്, ആര്‍ ഒ അഷറഫ്, പി കെ അബൂബക്കര്‍, എ വി ഹംസകുട്ടി ഹാജി, സി കെ അഷറഫ്, നൗഷാദ് തെരുവത്ത്, ഫൈസല്‍ കടവില്‍, വി എം മനാഫ്, കെ വി അബ്ദുല്‍ ഖാദര്‍, നിഷാദ് ഒരുമനയൂര്‍, ഹാഷിദ കുണ്ടിയത്ത്, മുഹമ്മദലി എന്‍ കെ, എ കെ ഹനീഫ, വി പി മന്‍സൂര്‍ അലി, തെക്കരകത്ത് കരീം ഹാജി, പി വി ഉമ്മര്‍ കുഞ്ഞി, മുഹമ്മദാലി ഹാജി ഒരുമനയൂര്‍, കെ ഹനീഫ, നിയാസ് കൈതക്കല്‍, ബിനാസീം, ഷാഫി ചീനി ചുവട് എന്നിവര്‍ സംബന്ധിച്ചു.

thahani steels

Comments are closed.