Header

ഭയം അടക്കിവാഴുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു – എം എ ബേബി

ഗുരുവായൂര്‍: ഭയം അടക്കിവാഴുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സി.പി.എം സംഘടിപ്പിച്ച പി. കൃഷ്ണപിള്ള ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബേബി.  ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ രാജ്യത്ത് സവര്‍ണ ഫാസിസം അഴിഞ്ഞാടുകയാണെന്നും ബേബി പറഞ്ഞു. ശാസ്ത്രചിന്ത പ്രചരിപ്പിക്കുന്നവരെപ്പോലും കൊന്നൊടുക്കുന്ന സ്ഥിതി രാജ്യത്തുണ്ട്. സാമൂഹത്തിന്റെ തിന്മകള്‍ക്കെതിരെ സമരം ചെയ്യുന്നതിനൊപ്പം വിമര്‍ശനവും സ്വയം വിമര്‍ശനവും നടത്തി  തെറ്റുതിരുത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആത്മാര്‍ഥമായി ശ്രമിക്കേണ്ടതുണ്ടെന്നും ബേബി പറഞ്ഞു.’വസന്തത്തിന്റെ കനല്‍ വഴികള്‍’ സിനിമയുടെ സംവിധായകന്‍ അഡ്വ. അനില്‍ വി. നാഗേന്ദ്രന്‍ തയ്യാറാക്കിയ കൃഷ്ണപിള്ളയെ കുറിച്ചുള്ള പുസ്തകം ‘സഖാവ്’ പ്രകാശനവും ബേബി നിര്‍വഹിച്ചു. വിപ്ലവഗായിക പി.കെ.മേദിനി ആദ്യപ്രതി ഏറ്റുവാങ്ങി. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ. ശാന്തകുമാരി, സി.പി.എം ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ്, എം.സി സുനില്‍കുമാര്‍, ജി.കെ പ്രകാശന്‍, ടി.ടിശിവദാസ്  തുടങ്ങിയവര്‍ സംസാരിച്ചു.

thahani steels

Comments are closed.