mehandi new

കൊടിയേറി – മണത്തല നേർച്ച 28, 29 തിയതികളിൽ

fairy tale

ചാവക്കാട് : ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു കൊടി ഉയർത്തി.

planet fashion

സെക്രട്ടറി എ.വി. അഷറഫ്, ട്രഷറർ എ. പി. ഷഹീർ, വൈസ് പ്രസിഡന്റുമാരായ എൻ.കെ. സുധീർ, ടി.പി. കുഞ്ഞിമുഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ കുഞ്ഞിൻ, മൊയ്തീൻ ഷാ, കമ്മിറ്റി അംഗങ്ങളായ അലിക്കുട്ടി, ഷുക്കൂർ മൗലവി, പി. കെ. ഇസ്മായിൽ, അബ്ദു, കെ. സി. നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

മുദരിസ് അബ്ദുല്ലത്തീഫ് ദാരിമി അൽ ഹൈതമി, ഖത്തീബ് കമറുദ്ദിൻ ബാദുഷ തങ്ങൾ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ചക്കര കഞ്ഞി വിതരണവും നടന്നു.

നേർച്ചയുടെ വരവറിയിച്ച് പാലക്കാട് ബദരിയ മുട്ടും വിളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഹുസൈൻ നയിക്കുന്ന മുട്ടുംവിളി ആരംഭിച്ചു.

സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന നാലകത്ത് ചാന്ദിപുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ ധീര സ്മരണയിൽ ആഘോഷിക്കുന്ന 234-ാമത് ആണ്ടു നേർച്ച നിയന്ത്രണങ്ങൾ പാലിച്ച് ജനുവരി 28, 29 തീയതികളിലാണ് ആഘോഷിക്കുക. പഴയ പാലം താബൂത്ത് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് ഏഴിന് താബൂത്ത് അലങ്കരിച്ചൊ രുക്കുന്നതിനായി കൊണ്ടുപോകും.

Pharmacy wanted Chavakkad

Comments are closed.