ഗുരുവായൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഐ എം നേതാവ് സി കെ കുമാരന്റെ കുടുംബത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ജാനകിയേയും കുടുംബത്തേയും കോടിയേരി ആശ്വസിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, ഏരിയാ സെക്രട്ടറി  എം കൃഷ്ണദാസ് എന്നിവരും കോടിയേരിയോടൊപ്പമുണ്ടായിരുന്നു.

Photo : അന്തരിച്ച മുതിര്‍ന്ന സിപിഐ എം നേതാവ് സഖാവ് സി കെ കുമാരന്റെ ഭാര്യ ജാനകിയെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആശ്വസിപ്പിക്കുന്നു