ഗുരുവായൂര്‍: സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിെന്റ ഈട്ടുതിരുനാളില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. 13ാം ചൊവ്വാഴ്ചയാചരണവും നടന്നു. തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂര്‍ കാര്‍മികനായി. ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവയും നടന്നു. നേര്‍ച്ചയൂട്ട് വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ ആശിര്‍വദിച്ചു. 2500ഓളം പേര്‍ സദ്യയില്‍ പങ്കെടുത്തു. കണ്‍വീനര്‍ തോംസണ്‍ ചൊവല്ലൂര്‍, കൈക്കാരന്മാരായ പി.എല്‍. വിന്‍സെന്റ്, സി.ടി.ജോസ്, പി.ടി. ഫ്രാന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.
പടം അടിക്കുറിപ്പ്: സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിെന്റ ഈട്ടുതിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം