ചാവക്കാട് : മണത്തല ഗവ . സ്‌ക്കൂളില്‍ 108 ലക്ഷം രൂപയുടെ എം എല്‍ ഫണ്ട് ചെലവഴിച്ച് നിര്‍മ്മിച്ച പ്‌ളസ് ടു ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (വെള്ളിയാഴ്ച) വൈകീട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥഥ് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ സി ആനന്ദന്‍, പ്രിന്‍സിപ്പാള്‍ പി പി മറിയകുട്ടി, പ്രധാന അധ്യാപകന്‍ കെ വി. അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ അധ്യക്ഷതവഹിക്കും. സ്‌ക്കൂള്‍ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം, നഗരസഭ സംഘടിപ്പിക്കുന്ന മുന്‍ ചെയര്‍മാന്‍ കെ പി വല്‍സലന്റെ പേരിലുള്ള എന്റോവ്‌മെന്റ് വിതരണം, ഈ വര്‍ഷം സേവനത്തില്‍ നിന്നും വിരമിക്കുന്ന മണത്തല ഗവ.സ്‌ക്കൂള്‍ പ്രധാനഅധ്യാപിക ഒ കെ സതി, പുത്തന്‍കടപ്പുറം ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ സ്‌ക്കൂള്‍ പ്രധാന അധ്യാപകന്‍ കെ വിനോദന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും, നൂറുശതമാനം വിജയം നേടിയ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ പോസി മരിയ, എസ് എസ് എല്‍ സി, പ്‌ളസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ആദരവും ഇതോടൊപ്പം നടക്കും.
പി ടി എ പ്രസിഡന്റ് പി കെ അബ്ദുള്‍കലാം, കൌണ്‍സിലര്‍ നസീം അബു, അധ്യാപകന്‍ എ എസ് രാജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Photo : വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നാളെ ഉദ്ഘാടനം ചെയ്യു മണത്തല ഗവ.സ്‌ക്കൂളിലെ പ്‌ളസ് ടു ഇരുനിലകെട്ടിടം