ഗുരുവായൂര്‍: ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും സമീപം ആരംഭിച്ച ബിവറേജ് കോർപ്പറേഷൻറെ മദ്യ വിൽപന ശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഗുരുവായൂർ നഗരസഭയിൽ ഹർത്താൽ. ജനകീയ സമര സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താലെന്ന് സമിതി ചെയർമാൻ റഷീദ് കുന്നിക്കൽ, കൺവീനർ ജോഷി ജോസഫ് എന്നിവർ അറിയിച്ചു.