mehandi new

കൂടുതുറക്കൽ
ഭക്തി സാന്ദ്രം – പാവറട്ടി തിരുനാളിന് ഇന്ന് സമാപനമാകും

fairy tale

പാവറട്ടി: ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന പാവറട്ടി സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ 147 മത് തിരുനാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ കൂടുതുറക്കൽ ശുശ്രൂഷ തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, അദിലാബാദ് രൂപത മെത്രാൻ മാർ പ്രിൻസ് പാണേങ്ങാടൻ റെക്ടർ ഫാ.ജോൺസൺ അയിനിക്കൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ശനിയാഴ്ച വൈകിട്ട് 5.30 ന് മാർ ടോണി നീലങ്കാവിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി നടന്നു. കല്യാൺ രൂപതാ ചാൻസലർ ഫാ.ജോജു അറയ്ക്കൽ, ഫാ. മെജോ മുത്തിപീടിക, ഫാ. ജോൺ പുത്തൂർ എന്നിവർ സഹകാർമ്മികരായി. തുടർന്നാണു തിരുനാളിന്റെ സവിശേഷ ചടങ്ങായ കൂടുതുറക്കൽ നടന്നത്. തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോൺസൺ അയിനിക്കലിന്റെ നേതൃത്വത്തിൽ മുഖമണ്ഡപത്തിൽ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ച് വെച്ചു.

വളയെഴുന്നള്ളിപ്പുകൾ രാത്രി പള്ളിയിലെത്തിയതോടെ പുലർച്ചെ 4 മുതൽ തുടർച്ചയായി കുർബാന അർപ്പിക്കപ്പെട്ടു.
ട്രസ്റ്റി ഇ.ടി. വിൻസെന്റ് കെ.ഡി.ജോസ് , സേവിയർ അറയ്ക്കൽ, പി.ആർ. ഒ. റാഫി നീലങ്കാവിൽ എന്നിവർ
നേതൃത്വം നൽകി.

ഇന്ന് നടക്കുന്ന തിരുനാൾ പ്രദക്ഷിണത്തോടെ പാവറട്ടി പള്ളിപ്പെരുന്നാളിനു സമാപനമാകും.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാൽ പ്രസിദ്ധമായ വെടിക്കെട്ടിനു അനുമതി ലഭിച്ചില്ല.
മഴ ഒഴിയുകയാണെങ്കിൽ ഇന്ന് ഫാൻസി വെടിക്കെട്ട്‌ ഉണ്ടാവും.

Royal footwear

Comments are closed.