കോട്ടപ്പടി പെരുന്നാൾ – വൈദ്യുതാലങ്കാരം സ്വിച്ച് ഓൺ ചെയ്തു

കോട്ടപ്പടി: സംയുക്ത തിരുനാളിനോട് അനുബന്ധിച്ച് കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയ വൈദ്യുതാലങ്കാരം ഗുരുവായൂർ മുൻസിപ്പൽ വൈസ് ചെയർമാൻ കെ കെ ജോതിരാജ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കെ പി കെ കോട്ടപ്പടി പ്രവാസി അസോസിയേഷൻ ഒരുക്കിയ രൂപക്കൂട്, നിലപ്പന്തലിന്റെ വൈദ്യുതാലങ്കാരം അസിസ്റ്റൻറ് വികാരി റവ. ഫാ . തോമസ് ഊക്കൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

തിരുനാൾ ആഘോഷ കമ്മിറ്റി ചെയർമാൻ റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ, ജനറൽ കൺവീനർ സോണി തോമസ്, വാർഡ് കൗൺസിലർ ഷീന റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു. കൈകാരന്മാരായ ജോസി ചുങ്കത്ത്, മനീഷ് സുരേഷ്, അലക്സ് ചീരൻ, ഇലൂ മിനേഷൻ കൺവീനർ ജാക്സൺ വി എഫ്, ജോബ് സി ആൻഡ്രൂസ് ,ജിജോ ജോർജ്, പി ആർ ഓ ബിജു അന്തിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Comments are closed.