mehandi new

ദേവസ്വം കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് മാലിന്യം റോഡിലേക്കൊഴുക്കുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

ഗുരുവായൂര്‍: ദേവസ്വം കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് മാലിന്യം റോഡിലേക്കൊഴുക്കുന്നതായി പരാതി. കഴിഞ്ഞ രണ്ടു മാസത്തോളമായി തുടരുന്ന  ഈ പ്രവണതക്കെതിരെ നടപടിയെടുക്കാത്തത് ഭക്തര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. കിഴക്കേനടയിലെ കൗസ്തുഭം കെട്ടിടത്തില്‍ നിന്നുള്ള സെപ്റ്റിക് ടാങ്ക് മാലിന്യമാണ് റോഡിലേക്കൊഴുക്കുന്നത്. ഇതു വഴി ക്ഷേത്രത്തിലേക്ക് പോകുന്നവര്‍ ഈ മാലിന്യത്തില്‍ ചവിട്ടി വേണം ദര്‍ശനതിനെത്താന്‍. ദേവസ്വത്തിന്റെ പൂന്താനം ഓഡിറ്റോറിയത്തിലേക്കുള്ള വഴികൂടിയാണിത്. വിവാഹം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവരും ഈ മാലിന്യം താണ്ടിയാണ് പോകുന്നത്. നാല് നിലകളിലുള്ള ഈ കെട്ടിടത്തില്‍ മുന്നൂറോളം മുറികളിലായി ദിനം പ്രതി ആയിരത്തോളം പേര്‍ താമസിക്കാനെത്തുന്നുണ്ട്. അതിനാല്‍ മാസത്തില്‍ നിറയുന്ന ടാങ്ക് യാഥായമസം വൃത്തിയാക്കാത്തിനാലാണ് നിറഞ്ഞ് കവിയുന്ന സെപ്റ്റിക് മാലിന്യം നിരത്തിലേക്കൊഴുകുന്നത്. താഴെ നിലയില്‍ രണ്ട് ഹോട്ടലുകളടക്കം പത്തോളം സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ദേവസ്വത്തിന്റെ തന്നെ കൗസ്തുഭം റസ്റ്റോറന്റിന്റെ അടുക്കളയും മാലിന്യം ഒഴുകുന്നതിന്റെ അടുത്താണ്. വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും ഭക്ഷണം പാചകം ചെയത് നല്‍കുന്നതും മാലിന്യം നിറഞ്ഞ ഈ ഭാഗത്തെ അടുക്കളയില്‍ നിന്നാണ്. മാസങ്ങള്‍ക്ക് മുമ്പ് നഗരസഭ ടൗണ്‍ഹാളില്‍ നടന്ന വിവാഹസല്‍ക്കാരത്തിനിടയില്‍ നൂറോളം പേര്‍ക്ക് മഞ്ഞപിത്തം കണ്ടെത്തുകയും യുവതി മരിക്കാനിടയാവുകയും ചെയ്തിരുന്നു.  എന്നാല്‍ സെപ്റ്റിക് ടാങ്ക് മാലിന്യ മൊഴുക്കുന്നതിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും ദേവസ്വം നടപടിയെടുക്കുന്നില്ലെന്ന് കെട്ടിടത്തിലെ സ്ഥാപനയുടമയായ സുരേഷ് പറഞ്ഞു

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/08/kousthubam-septic-2-.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

ഫോട്ടോ : കിഷോര്‍ ഗുരുവായൂര്‍ 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.