കെ പി വാത്സലന്റെ കൊലപാതകം; സി പി എം നെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ഗോപപ്രതാപൻ

ചാവക്കാട് : കെ പി വാത്സലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എമ്മിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ഡി സി സി സെക്രട്ടറി ഗോപ പ്രതാപൻ. തിരുവത്ര നടന്ന ചാവക്കാട് മുൻസിപ്പൽ വെസ്റ്റ് മേഖല യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.പി. വത്സന്റെ കൊലപാതകത്തെ തുടർന്ന് സി .പി.എം 75 ലക്ഷം രൂപ കുടുംബത്തിനു വേണ്ടി പിരിച്ചെടുത്തു.ഇതിൽ 35 ലക്ഷം രൂപ മാത്രമാണ് വത്സന്റെ കുടുംബത്തിന് നൽകിയത്.ബാക്കി 40 ലക്ഷം രൂപ സി.പി.എം നേതാക്കൾ തട്ടിയെടുത്തുവെന്നാണ് ആരോപണം. കുടുംബത്തിന് ലഭിച്ച പണം മണത്തല സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. എന്നാൽ അതിന്റെ പലിശ പോലും വാത്സലന്റെ മകൻ നിരഞ്ജന്റെ വിദ്യാഭ്യാസത്തിനോ കുടുംബത്തിനോ നൽകാൻ സി.പി.എം തയ്യാറായില്ല. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദറുമായി നിരഞ്ജൻ കലഹിച്ചപ്പോഴാണ് പണത്തിന്റെ കാര്യത്തിൽ മാറ്റമുണ്ടായത്.അങ്ങനെ നിക്ഷേപവും പലിശയും ചേർന്ന് ബാങ്കിലുണ്ടായിരുന്ന 60 ലക്ഷത്തോളം രൂപ സി.പി.എം ഇടപെട്ട് ‘ഫാം ഫെഡ്’ (Farm Fed) എന്ന സ്ഥാപനത്തിൽ നിക്ഷേപിപ്പിച്ചു.പിന്നീട് ഈ സ്ഥാപനം തകരുകയും നിരഞ്ജന് ആ പണം നഷ്ടമാവുകയും ചെയ്തു. മുൻ മുൻസിപ്പൽ ചെയർപേഴ്സൺ സതീരത്നത്തിന്റെയും മറ്റ് സി.പി.എം നേതാക്കളുടെയും ലക്ഷക്കണക്കിന് രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രസംഗത്തിൽ ആരോപിക്കുന്നുണ്ട്.ഈ പണം തിരികെ ചോദിച്ചപ്പോൾ സി.പി.എം സഹായിക്കാത്തതിനാൽ നിരഞ്ജൻ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെയും ചാവക്കാട്ടെ യു .ഡി.എഫ് നേതൃത്വത്തെയും സമീപിച്ചതായി ഗോപ പ്രതാപൻ പറഞ്ഞു. സ്വന്തം പാർട്ടി തന്നെ ചതിച്ചു, അതുകൊണ്ട് അച്ഛന്റെ പാർട്ടിയോട് മധുരമായി പ്രതികാരം ചെയ്യണം’ എന്ന് അവൻ ആവർത്തിച്ചു പറഞ്ഞതായി ഗോപ പ്രതാപൻ പറയുന്നു.യു.ഡി.എഫ് സഹായിക്കാൻ തയ്യാറായപ്പോൾ സി.പി.എം നിരഞ്ജനെ സ്വാധീനിക്കുകയും നിരഞ്ജനെ ഉപയോഗിച്ച് സി എച്ച് റഷീദിനെതിരെ വ്യാജപ്രചാരണം നടത്തുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. സി എച്ച് റഷീദിന്റെ ഗൂഢാലോചന മൂലമാണ് കെ.പി വത്സൻ കൊല്ലപ്പെട്ടതെന്ന് ആരോപിക്കുന്ന നിരഞ്ജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ചർച്ചയായിട്ടുണ്ട്.സി.എച്ച് റഷീദിന്റെ ഗൂഢാലോചന മൂലമാണ് കെ.പി വത്സൻ കൊല്ലപ്പെട്ടതെന്ന് ഇ.പി ജയരാജനാണ് അന്ന് ആദ്യം പറഞ്ഞത്. എന്നാൽ എഫ്.ഐ.ആറിലോ കുറ്റപത്രത്തിലോ സി.എച്ച് റഷീദിന്റെ പേര് പരാമർശിച്ചിരുന്നില്ല. 2006-ലെ ഈ കൊലപാതകത്തിന് ശേഷം വന്ന അച്യുതാനന്ദൻ ഗവൺമെന്റ് പോലും പുനരന്വേഷണം നടത്തി സി.എച്ച് റഷീദിന് ഇതിൽ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല. ഇതിനുശേഷം 2016 മുതൽ 2026 വരെ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന പിണറായി സർക്കാർ പോലും ഈ കൊലപാതകത്തിൽ ഒരു പുനരന്വേഷണത്തിന് തയ്യാറായിട്ടില്ല. എന്നിട്ടാണ് ഇപ്പോൾ കെ.പി വത്സന്റെ മകൻ നിരഞ്ജനെ കൊണ്ട് ‘എന്റെ അച്ഛനെ കൊലപ്പെടുത്തിയത് സി.എച്ച് റഷീദാണ്’ എന്ന് പറയുന്ന വീഡിയോ രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കെ.പി വത്സന്റെ കുടുംബസ്വത്ത് നിരഞ്ജന്റെ പേരിൽ തീറെഴുതി കൊടുക്കാം. അടുത്ത സി.പി.എം ഭരണത്തിൽ ഏതെങ്കിലും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിരഞ്ജനെ ഉൾപ്പെടുത്താം എന്നീ വാഗ്ദാനങ്ങൾ ഇതിനായി സി.പി.എം നിരഞ്ജന് നൽകിയിട്ടുണ്ടെന്നും, എന്നാൽ വാഗ്ദാനം വിശ്വസിക്കേണ്ടന്നും അടുത്ത തവണ എൽ ഡി എഫ് അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും ഗോപ പ്രതാപൻ പറഞ്ഞു.വത്സലൻ കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ടപ്പോൾ കേസുമായി സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറാകാത്തവാരാണ് സി പി എം നേതൃത്വം. വത്സലന്റെ കൊലപാതകത്തെ തുടർന്ന് നാട് ഒരിക്കലും കാണാത്ത വിധം കൊള്ളയും കൊള്ളിവെപ്പുമാണ് നടന്നത്. 72 ക്രിമിനൽ കേസുകളാണ് അന്ന് രജിസ്റ്റർ ചെയ്തത്. വത്സലൻ കൊലപാതകത്തെ അന്നും ഇന്നും അപലപിക്കുന്ന പാർട്ടിയാണ് യു ഡി എഫ് എന്നും ഗോപ പ്രതാപൻ പറഞ്ഞു.യുഡിഎഫ് ഗുരുവായൂർ മണ്ഡലം ചെയർമാൻ കെനവാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ റഷീദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ഗസ്സാലി സംസാരിച്ചു. അരവിന്ദൻ പല്ലത്ത്, എച്ച് എം നൗഫൽ, കെ കെ ഹംസകുട്ടി, നൗഷാദ് തെക്കുംപുറം, തെർളി അശോകൻ, കെ എച്ച് ഷാഹുൽ ഹമീദ്,ഫൈസൽ കാനാംപുള്ളി, പി എം നാസർ, എം എസ് ശിവദാസ്, പി വി ബദറുദ്ദീൻ, അനിത ശിവൻ, വിജിത പ്രദീപ്, തനൂജ ഷാഫി, ടി എസ് സനൂപ്, വി എച്ച് സലീം, കെവി ലാജുദിൻ, ഷുക്കൂർ കോനാരത്ത്, സി പി കൃഷ്ണൻ, രാജൻ പനക്കൽ, കെ കെ സഫർഖാൻ, സി കെ മൂസിൻ, പ്രദീപ് ആലിപ്പിരി, അഷറഫ് ബ്ലാങ്ങാട്, ടിപി ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു


Comments are closed.