mehandi new

കെപിസിസി ഭവന നിർമ്മാണ പദ്ധതി – അകലാട് നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു

fairy tale

പുന്നയൂർ : കെപിസിസിയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പുന്നയൂർ അകലാട് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പ്രവാസി കെയർ ഭാരവാഹികളായ എം. എച്ച്. ജമാൽ, ആലത്തയിൽ മൊയ്തുണ്ണികുട്ടി എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രവാസി വ്യവസായിയും പ്രവാസി കെയർ ഭാരവാഹിയുമായ ആലത്തയിൽ മൊയ്‌തുണ്ണികുട്ടിയാണ് മൊയ്‌തീൻപള്ളി ബീച്ച് റോഡിൽ വീട് നിർമ്മിച്ചു നൽകിയത്. പരിപാടിയിൽ ഡിസിസി ജനറൽ സെക്രട്ടറി എ. എം. അലാവുദ്ധീൻ, കോൺഗ്രസ്‌ പുന്നയൂർ വെസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ മുനാഷ്, പുന്നയൂർക്കുളം വെസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ മൂസ ആലത്തയിൽ, വടക്കേക്കാട് ബ്ലോക്ക്‌ സെക്രട്ടറി പി.കെ. ഹസ്സൻ, ബൂത്ത്‌ പ്രസിഡന്റ്‌ ഹരീഷ്, ജലീൽ വലിയകത്ത്, പ്രവാസി കെയർ നേതാക്കളായ ഷറഫു, നാസർ, ഫൈസൽ തഹാനി, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഷർബന്നൂസ് തുടങ്ങിയവർ  സംബന്ധിച്ചു.

Ma care dec ad

Comments are closed.