mehandi new

മൃതദേഹവുമായി പ്രതിഷേധം – രാഷ്ട്രീയ ലാഭത്തിനു വേണ്ടി മൃതദേഹത്തെ അപമാനിച്ചുവെന്ന ആരോപണവുമായി കടപ്പുറം ഗ്രാമപഞ്ചായത്ത്

fairy tale

കടപ്പുറം: രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രതിഷേധത്തിന്റെ പേരിൽ മൃതദേഹത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ വാർത്താ കുറിപ്പ്. കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ശ്മശാനത്തിലെ ടാങ്കിനുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന്‌ അറ്റക്കുറ്റപണിക്കായി താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും 16/09/2023 തീയതി വരെ പഞ്ചായത്തിന്റെ വാതക ശ്മശാനം പ്രവർത്തിച്ചിരുന്നെന്നും കുറിപ്പിൽ പറയുന്നു. പൂതിയ ടാങ്ക് സ്ഥാപിക്കുന്നതിനായി 2 ലക്ഷം രൂപ വരുമെന്നതിനാല്‍ പദ്ധതി രൂപീകരിച്ച്‌ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ ടാങ്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്‌.  സര്‍ക്കാര്‍ അംഗീകരിച്ച ക്രിമിറ്റോറിയം ബൈലോ പ്രകാരം നിലവില്‍ ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്‌ ഒഴികെയുള്ള ഏതെങ്കിലും രീതിയിലുള്ള സംസ്ക്കരണം അനുവദിക്കുന്നതല്ല. ഒരു ലക്ഷത്തിന്‌ മുകളിലുള്ള ബില്ലുകള്‍ ട്രഷറിയില്‍ നിന്നും മാറി ലഭിക്കാത്ത സാഹചര്യത്തില്‍ കരാറുകാര്‍ പ്രവൃത്തികള്‍ സമയബന്ധിതമായി ചെയ്യുന്നതിന്‌ വിമുഖത കാണിക്കുന്ന സാഹചര്യം നിലവിലുള്ളതായ ആരോപണവും കുറിപ്പിൽ ഉന്നയിക്കുന്നുണ്ട്.

കടപ്പുറം ഗ്രാമപഞ്ചായത്തില്‍ ഒൻപതാം വാര്‍ഡില്‍ ചേന്ദങ്കര വേലപ്പന്‍ മകന്‍ കൃഷ്ണന്‍ക്കുട്ടി മരണപ്പെട്ടതിനെ തുടര്‍ന്ന്‌ മൃതദേഹം ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത്‌ ശ്മശാനത്തില്‍ സംസ്ക്കരിക്കുന്നതിനായി അപേക്ഷ നല്‍കി പണമടച്ച്‌ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയ ശേഷമാണ്‌  വാര്‍ഡ്‌ മെമ്പറുടെ നേതൃത്വത്തില്‍ മൃതദേഹം കടപ്പുറം ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ കൊണ്ട്‌ വന്ന്‌ പ്രദര്‍ശിപ്പിച്ച്‌ മൃതദേഹത്തെ അപമാനിക്കുകയും ഓഫീസ്‌ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തിട്ടുള്ളതെന്നും രാഷ്ട്രീയ ലാഭം മാത്രമാണ് ലക്ഷ്യമെന്നും കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ലെറ്റർ ഹെഡിൽ നൽകിയ വാർത്താ കുറിപ്പിൽ പറയുന്നു.

ശ്മശാനത്തിലെ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിനായി കഴിഞ്ഞ മാസം എട്ടാം തിയതി കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ എറണാകുളം ഹൈടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കരാർ നൽകിയിട്ടുണ്ട്.. 

മൃതദേഹവുമായി പ്രതിഷേധം

planet fashion

Comments are closed.