mehandi banner desktop
Chavakkad online

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം: സി.പി. എം തിരുവത്രയിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു

Ft

തിരുവത്ര: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിനെതിരെ ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾക്കെതിരെ സി.പി.ഐ(എം) തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. തിരുവത്ര കുഞ്ചേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Jan oushadi

പാർട്ടി ലോക്കൽ കമ്മിറ്റി അംഗം സഖാവ് കെ. എച്ച്. സലാം അധ്യക്ഷത വഹിച്ച ചടങ്ങ് സി.പി എം ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ ചെയർമാനുമായ എം. ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ സമരാവകാശങ്ങളെയും സ്ത്രീകളുടെ അന്തസ്സിനെയും ചോദ്യം ചെയ്യുന്ന ഇത്തരം വിദ്വേഷ പ്രസ്താവനകൾക്കെതിരെ സമൂഹത്തിൽ ശക്തമായ ജനാധിപത്യ പ്രതിരോധം ഉയർന്നുവരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

യോഗത്തിൽ ടി. എം. ഹനീഫ, കെ. ആർ. ആനന്ദൻ, പ്രസന്ന രണദിവെ ജയരാജ് എന്നിവർ സംസാരിച്ചു. ടി. എം. ദിലീപ് സ്വാഗതവും എം. ആർ. ലോഹിദാക്ഷൻ നന്ദിയും രേഖപ്പെടുത്തി.

Comments are closed.