കെ എസ് ആർ ടി സി എംപ്ലോയീസ് അസോസിയേഷൻ സി ഐ ടി യു സമര പ്രചരണ ജാഥക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി
ഗുരുവായൂർ : ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്ക്കരണം നടപ്പിലാക്കുക, എൻ ഡി ആർ, എൻ പി എസ് കുടിശ്ശിക പൂർണമായും അടച്ചുതീർക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് ആർ ടി സി എംപ്ലോയീസ് അസോസിയേഷൻ സി ഐ ടി യു നടത്തുന്ന സമര പ്രചരണ ജാഥക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി.
ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ ജാഥ ക്യാപ്റ്റനായും, സംസ്ഥാന സെക്രട്ടറി ആർ ഹരിദാസ് വൈസ് ക്യാപ്റ്റനായും, സംസ്ഥാന ട്രഷറർ പി എ ജോജോ മാനേജറായും നടത്തുന്ന വാഹന ജാഥ ജനുവരി 15 ന് കാസർകോട് വെച്ച് ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളത്തിലുടനീളം പ്രചരണം നടത്തി ഫെബ്രുവരി 1 ന് ജീവനക്കാരും കുടുംബാംഗങ്ങളും നടത്തുന്ന സെക്രട്ടേറിയേറ്റ് മാർച്ചോട്കൂടി ജാഥ സമാപിക്കും.
ഇന്ന് വൈകീട്ട് 3 മണിക്ക് ഗുരുവായൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ വെച്ച് നൽകിയ സ്വീകരണം സി ഐ ടി യു ചാവക്കാട് ഏരിയ സെക്രട്ടറി എ എസ് മനോജ് ഉദ്ഘാടനം ചെയ്തു. കെ എസ് ആർ ടി ഇ എ ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് നിഖിൽരാധ് അധ്യക്ഷത വഹിച്ചു. ജില്ല ജില്ല വൈസ് പ്രസിഡന്റ് സേതുമാധവൻ യൂണിറ്റ് ഉപഹാരം നൽകി. സംസ്ഥാന സെക്രട്ടറി കെ സന്തോഷ്, ഓർഗാനൈസിങ് സെക്രട്ടറി പി ശശികല, ടി എ വേലായുധൻ തുടങ്ങിയവർ അഭിവാദ്യ പ്രസംഗം നടത്തി. ജാഥ ക്യാപ്റ്റൻ ഹണീ ബാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. കെ എസ് ആർ ടി ഇ എ ഗുരുവായൂർ സെക്രട്ടറി കെ കെ ഷിജു സ്വാഗതവും വൈസ് പ്രസിഡന്റ് എം ആർ ഷാജി നന്ദിയും പറഞ്ഞു.
Comments are closed.