കുചേലദിനം നാളെ – മഞ്ജുളാലിൽ കുചേല പ്രതിമ തിരിച്ചെത്തിയില്ല

ഗുരുവായൂർ: കുചേലദിനം നാളെ ആഘോഷിക്കാനിരിക്കെ ഗുരുവായൂർ കിഴക്കേനട മഞ്ജുളാൽ തറയിൽ ഉണ്ടായിരുന്ന കുചേല പ്രതിമ ഇതുവരെയും പുനസ്ഥാപിച്ചില്ല. മഞ്ജുളാലിലെ ഗരുഡ പുനിർമ്മാണവുമായി ബന്ധപ്പെട്ടാണ് അവിടെയുണ്ടായിരുന്ന കുചേല പ്രതിമ മാറ്റിയത്. പുനർനിർമിച്ച ഗരുഡന് മഞ്ജുളാലി പുനസ്ഥാപിച്ചെങ്കിലും കുചേലൻ ഇതുവരെയും തിരിച്ചെത്തിയില്ല. കുചേല ദിനത്തിൽ വിവിധ സംഘടനകളും, ഭക്തരും മഞ്ജുളാൽ പരിസരത്തെത്തി കുചേല പ്രതിമ കണ്ട് വണങ്ങി അനുഗ്രഹവും, അനുബന്ധ പരിപാടികളും സംഘടിപ്പിച്ച് പോന്നിരുന്നു. എന്നാൽ പ്രതിമ മാറ്റിയതിന് ശേഷം നിലവിൽ വന്ന അനിശ്ചിതത്തിൽ ഭക്തർ അമർഷത്തിലുമാണ്. ഭക്തജന കൂട്ടായ്മ യോഗം ചേർന്ന് പ്രതിഷേധിച്ചു . എത്രയും വേഗം കുചേല പ്രതിമ മഞ്ജുളാലിൽ പുനസ്ഥാപിച്ച് ഭക്തജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ഗുരുവായൂർ ദേവസ്വം സത്വര നടപടികൾ സ്വീകരിയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കൂട്ടായ്മ കൺവീനർ ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. എം. ഗോപിനാഥൻ നായർ പ്രമേയാവതരണം നടത്തി. ടി. ഡി. സത്യദേവൻ, ഇ. പ്രകാശൻ, ദേവൻ തൈക്കാട്, കെ. രാജു, മോഹനൻ ബ്രഹ്മംകുളം, മുരളി ഇരിങ്ങപ്പുറം, വി. ഹരി എന്നിവർ സംസാരിച്ചു.

Comments are closed.