ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ വിജയികളായ കുമാർ എ യു പി സ്കൂളിനെയും കലാ പ്രതിഭകളെയും ആദരിച്ചു

തിരുവത്ര : കുമാർ എ യു പി സ്കൂൾ പൂർവ്വവിദ്യാർത്ഥി വാട്സ്ആപ്പ് കൂട്ടായ്മ ഓർമ്മകളിലെ അക്ഷരമുറ്റം 2025-26 ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ വിജയികളായ കുമാർ എ യു പി സ്കൂളിനെയും കലാ പ്രതിഭകളെയും ആദരിച്ചു. സ്കൂളിലെ പ്രധാന അധ്യാപിക റീന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്‌തു.

ഓർമ്മകളിലെ അക്ഷരമുറ്റം ഗ്രൂപ്പിന്റെ അഡ്മിൻ പ്രവീൺ സ്കൂളിന് ഒരു ഷീൽഡും മത്സര ഇനത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്ക് മെഡലും നൽകി. ചടങ്ങിൽ ഓർമ്മകളിലെ അക്ഷരമുറ്റം ഗ്രൂപ്പിലെ അഡ്മിൻ ഭാരവാഹികളായ വി എം ഷാഹു, നൗഷാദ് മാംഗോ മാക്സ്, പ്രവീൺ, ജെസിയ ജുലാജു, ഫർസാന, ഷജില , ഗ്രൂപ്പിലെ വിവിധ മെമ്പർമാരായ റമീജ ബാനു, നൂറ, നൗഫൽ എന്നിവർ സംസാരിച്ചു. വി എം ഷാഹു സ്വാഗതവും ശീല ടീച്ചർ നന്ദിയും പറഞ്ഞു.

Comments are closed.