കെ വി വി ഇ എസ് സ്ഥാനാർഥി സംഗമം നടത്തി

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ ഗുരുവായൂർ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന വ്യാപാരികളായ സ്ഥാനർഥികളുടെ സംഗമം നടത്തി. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ ജോജി തോമസ് സ്വാഗതം പറഞ്ഞു. മണ്ഡലത്തിലെ 22 സ്ഥാനാർത്ഥികളെ അനുമോദിച്ചു. ട്രഷറർ കെ കെ സേതുമാധവൻ, വൈസ് ചെയർമാൻ മാരായ ജോർജ് എടക്കഴിയൂർ, ലോറൻസ് ഏങ്ങണ്ടിയൂർ, ജോയിൻ സെക്രട്ടറി ഡെന്നീസ് ഗുരുവായൂർ, വനിതാവിങ് ചെയർപേഴ്സൺ കെ കെ രാജശ്രീ എന്നിവർ സംസാരിച്ചു.

Comments are closed.