Header

ചേറ്റുവ ഹാര്‍ബര്‍ തൊഴിലാളി യൂണിയന്‍ (എഐടിയുസി) വാര്‍ഷിക സമ്മേളനം ജൂലായ് 3 ന്

ഗുരുവായൂര്‍: ചേറ്റുവ ഹാര്‍ബര്‍ തൊഴിലാളി യൂണിയന്‍ (എഐടിയുസി) വാര്‍ഷിക സമ്മേളനവും കൃഷ്ണന്‍ കണിയാംപറമ്പില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജൂലായ് 3ന് നടക്കും. ഏങ്ങണ്ടിയൂര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബില്‍ രാവിലെ 11 ന് നടക്കുന്ന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉല്‍ഘാടനം ചെയ്യും. കൃഷ്ണന്‍ കണിയംപറമ്പില്‍ അവാര്‍ഡ് കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ വിതരണം ചെയ്യും. എഐടിയുസി മണ്ഡലം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ പി കെ രാജേശ്വരന്‍ അദ്ധ്യക്ഷത വഹിക്കും. കെ ജി ശിവാനന്ദന്‍, കെ കെ സുധീരന്‍, അഡ്വ. പി മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിക്കും.

Comments are closed.