ചാവക്കാട് : കാജാ ബീഡി കമ്പനിയുടെ ഹെഡ്ഓഫീസിലേക്ക് സി ഐ ടി യു നേതൃത്വത്തിൽ തൊഴിലാളികൾ മാർച്ച് നടത്തി.  ബ്രാഞ്ചുകൾ അടച്ചുപൂട്ടാനുള്ള ശ്രമത്തിൽ നിന്നും പിന്തിരിയുക, എല്ലാ  തൊഴിലാളികൾക്കും ചുരുങ്ങിയത് ആയിരം ബീഡി തെറുക്കാനുള്ള ഇലയും പുകയിലയും നൽകുക,  2013 മുതൽ പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റിയും മറ്റു ആനുകൂല്യങ്ങളും നൽകുക, തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുക,  മന്ത്രിയുമായി ഉണ്ടാക്കിയ തൊഴിൽ കരാർ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച ഭീമ ഹരിജി യും കമ്പനി അധികൃതർക്ക് നൽകി.
യൂണിയൻ ജില്ലാ സെക്രട്ടറി കെ പി പീതാംബരൻ ഉദ്ഘാടനം ചെയ്തു. യു കെ മണി അധ്യക്ഷത വഹിച്ചു.  എൻ കെ  അക്ബർ സ്വാഗതവും സ്വാഗതവും കെ എം അലി നന്ദിയും ആശംസിച്ചു.
ഹൊച്ച്‌മിൻ മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിന്  എ  വി താഹിറ,   കെ എച്ച് സലാം,  വസന്ത തിരുവത്ര,  വസന്ത വേണു,  സി കെ മജീദ് എന്നിവർ  നേതൃത്വം നൽകി.