തൃശൂർ: റോഡുസുരക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് മുനിസിപ്പൽ പ്രദേശങ്ങളിൽ റോഡുസുരക്ഷാ ജനസദസ്സുകളും സ്കൂൾ കൊളെജ് തലങ്ങളിൽ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുവാനും ലഘുലേഖ വിതരണവും നടത്തുവാനും അലങ്കാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ. സംഘടിപ്പിച്ച റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി. ദാക്ഷായണി ടീച്ചർ അധ്യക്ഷത വഹിച്ച യോഗം ആർ എ എ എഫ് സംസ്ഥാന പ്രസിഡണ്ട് കെഎം.അബ്ദു ഉദ്ഘാടനം ചെയ്തു. വേണു കരിക്കാട്, കെ ആർ.തോമസു്,  വനജാ ഭാസ്ക്കരൻ, ടി ഐ കെ.മൊയ്തു,  വിഎൽ.ജോയി, ബദറുദ്ദീൻ ഗുരുവായൂർ,  കെ പി.സുധീഷു്, നിമ്മി റപ്പായി, സി വി. മുത്തു, പി സി. ജോസ്, കേണൽ ആർ. വിജയകുമാർ, ആലീസ് മാത്യു,  ടി എൻ ജയരാജ്,  കെ എ ഡേവിസ്‌ എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ എ എസ്സു് ധനഞ്ജയൻ സ്വാഗതവും കെ കെ എസു്. കുട്ടി മാടക്കത്തറ നന്ദിയും പറഞ്ഞു.

അന്വേഷണങ്ങൾക്കായി ബന്ധപ്പെടുക.
ടി ഐ കെ.മൊയ്തു,
ജനറൽ സെക്രട്ടറി, ആർ എ എ എഫ് തൃശൂർ ജില്ല .

ഫോൺ: 9847 21000 3
ബദറുദ്ദീൻ ഗുരുവായൂർ
സെക്രട്ടറി ആർ എ എ എഫ് തൃശൂർ ജില്ല. ഫോൺ 9745549914