മുനക്കകടവ് ഹാർബറിൽ വൈദ്യുതി നിലച്ചു മൊബൈൽ ഫോൺ വെളിച്ചത്തിൽ പണിയെടുത്ത് തൊഴിലാളികൾ

കടപ്പുറം: മുനക്കകടവ് ഹാർബറിൽ ഇന്ന് വൈകീട്ട് 7 മണിക്ക് വൈദ്യുതി നിലച്ചു. വിവരം മണത്തല കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചു അറിയിച്ചെങ്കിലും രാത്രി 10 മണിയായിട്ടും കെ.എസ്.ഇ.ബിയിൽ നിന്ന് ആരും തന്നെ എത്തിയില്ല. ബോട്ടുകളിൽ വന്ന ലക്ഷക്കണക്കിന് രൂപയുടെ മീൻ കേടുവരും എന്നായപ്പോൾ തൊഴിലാളികൾ മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ പണിയെടുത്തു. ഇനിയും ബോട്ടുകൾ മത്സ്യവുമായി മുനക്കകടവ് ഹാർബറിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്.

കെ.എസ്.ഇ.ബി മത്സ്യത്തൊഴിലാളികളോട് ചെയ്ത നെറികേടിൽ പ്രതിഷേധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുവാൻ മുനക്കകടവ് ഹാർബർ ലേബർ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.

Comments are closed.