mehandi banner desktop
Chavakkad online

അംഗൻവാടികളിലേക്ക് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു

Ft

ചാവക്കാട് : കുട്ടികൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയിലെ അംഗൻവാടികളിലേക്ക് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു  നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് ഉദ്ഘാടനം  നിർവഹിച്ചു. വൈസ് ചെയർമാൻ  കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ പി വി ശാന്തിനി പദ്ധതി വിശദീകരണം നടത്തി. 

Jan oushadi

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ വി മുഹമ്മദ് അൻവർ,  പ്രസന്ന രണദിവേ, മുൻ ചെയർമാനും കൗൺസിലറുമായ  എം.ആർ. രാധാകൃഷ്ണൻ, 21-ാം വാർഡ് കൗൺസിലർ രഞ്ജിത്ത് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അബ്ദുൽ റഷീദ് സ്വാഗതവും ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ ലത്തീഫ് നന്ദിയും രേഖപ്പെടുത്തി.

Comments are closed.