Header

കാല്‍ നൂറ്റാണ്ടിന്റെ ആവശ്യത്തിന് വിരാമം : ഒരുമനയൂര്‍ പഞ്ചായത്തില്‍ വാതക ശ്മശാനത്തിന് തറക്കല്ലിട്ടു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: പഞ്ചായത്തിന്റെ ദീര്‍ഘകാല ആവശ്യമായ വാതക ശ്മശാനത്തിന് വെള്ളിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ തറക്കല്ലിട്ടു. ഒരുമനയൂര്‍ പഞ്ചായത്തിന് ലോകബാങ്ക് അനുവദിച്ച തുക ഉപയോഗിച്ച് നടത്തുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ വാതക ശ്മശാനം നിര്‍മ്മിക്കുന്നത്. ഒരുമനയൂര്‍ പഞ്ചായത്തില്‍ പൊതുശ്മശാനത്തിനായി ഭൂമിയേറ്റെടുത്തിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടെങ്കിലും ഉപയോഗ യോഗ്യമായ വിധത്തില്‍ ശ്മശാനം നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ ശ്മശാനത്തിനായി ഭൂമിയുള്ളപ്പോഴും മൃതദേഹം സംസ്‌ക്കരിക്കാന്‍ ചാവക്കാട് നഗരസഭയുടെ വാതക ശ്മശാനത്തെയാണ് നിലവില്‍ പഞ്ചായത്ത് ആശ്രയിക്കുന്നത്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്ക് അനുവദിച്ച രണ്ട് കോടി രൂപയില്‍ 68 ലക്ഷം രൂപയാണ് വാതകശ്മശാനത്തിനായി ചിലവഴിക്കുന്നത്. തൃശ്ശൂര്‍ കോസ്റ്റ് ഫോര്‍ഡിനാണ് ശ്മശാനത്തിന്റെ നിര്‍മ്മാണച്ചുമതല നല്‍കിയിരിക്കുന്നത്.
ലോകബാങ്ക് തുകയില്‍ 65 ലക്ഷം രൂപ പഞ്ചായത്തിലെ 320 വീടുകള്‍ക്ക് കുടിവെള്ളം എത്തിക്കുതിനുള്ള പൈപ്‌ലൈനിനായി ചിലവഴിക്കുമെന്ന് പ്രസിഡന്റ് കെ.ജെ ചാക്കോ പറഞ്ഞു. ഇതിനായി ജനറല്‍ വിഭാഗക്കാര്‍ 1500 രൂപയും പട്ടികവിഭാഗക്കാര്‍ 1000 രൂപയും ഗുണഭോക്തൃ വിഹിതമായി നല്‍കണം. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണത്തിനായി 55 ലക്ഷവും, പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ അങ്കണവാടി നിര്‍മ്മാണത്തിനായി 11 ലക്ഷം രൂപയും ബാക്കി വരുന്ന ലോകബാങ്ക് തുകയില്‍ നിന്നും വിനിയോഗിക്കും. ഈ പദ്ധതികള്‍ക്കെല്ലാം സര്‍ക്കാര്‍ അനുമതി ലഭിച്ചതായും അടുത്ത ദിവസം തന്നെ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷിത അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ജാസിറ ഷംസീര്‍, ജ്യോതി ബാബുരാജ്, സെക്രട്ടറി ഇ.എം.രാജന്‍, മെമ്പര്‍മാരായ കെ.വി.രവീന്ദ്രന്‍, ലീന സജീവന്‍, നസ്‌റ, ഷൈനി ഷാജി, സിന്ധു അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.