പരപ്പില്‍താഴം ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ 3.41ഏക്കര്‍ നഗരസഭ ഏറ്റെടുക്കുന്നു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: നഗരസഭ പരപ്പില്‍താഴത്തെ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ 341 സെന്റ് സ്ഥലം ഏറ്റെടുക്കുതിന്റെ ഉദ്ഘാടനം 19ന് നടക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ 68 കുടുംബങ്ങള്‍ക്ക് ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപം മിച്ചഭൂമിയായി പതിച്ചുനല്‍കിയ തോടുകളും ചിറകളും നിറഞ്ഞ സ്ഥലമാണ് നഗരസഭ ഏറ്റെടുക്കുന്നത്. ഈ സ്ഥലം വാസയോഗ്യമല്ലാത്തതിനാല്‍ ന്യായമായ വിലക്ക് നഗരസഭ ഏറ്റെടുക്കണമെന്നത് ഭുവുടമകളുടെ മൂന്നു പതിറ്റാണ്ടുകാലമായുള്ള ആവശ്യമായിരുന്നു. ദീര്‍ഘകാലമായി മറ്റ് സ്ഥലങ്ങളിലും വാടക വീടുകളിലും ബന്ധുവീടുകളിലുമായാണ് പല സ്ഥലമുടമകളും കഴിഞ്ഞിരുന്നത്. നഗരസഭ ഭുമി ഏറ്റെടുക്കുന്നത് ഇവര്‍ക്ക് വലിയ ആശ്വാസമാവും. സര്‍ക്കാര്‍ അനുമതിയോടുകൂടി 2.38 കോടി രൂപ ചെലവിലാണ് നഗരസഭ ഭുമി ഏറ്റെടുക്കല്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 2016-17 വര്‍ഷത്തെ ആസൂത്രണഫണ്ടില്‍ നിന്ന് 1.34 കോടി രൂപ പദ്ധതി നിര്‍വ്വഹണത്തിനായി നഗരസഭ വകയിരുത്തിയിട്ടുണ്ട്. ബാക്കി തുക തനത് ഫണ്ടില്‍ നിന്ന് സമാഹരിക്കുതിനാണ് നഗരസഭ ലക്ഷ്യമിടുന്നത്. കളക്ടര്‍ നിശ്ചയിച്ച വിലയേക്കാളും 15 ശതമാനം അധിക തുകക്കാണ് ഉടമകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. സെന്റിന് 60,000 രൂപ വിലയാണ് നല്‍കുന്നത്.
19ന് രാവിലെ 11.30ന് സംസ്ഥാന നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഭൂമി ഏറ്റെടുക്കലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ.അധ്യക്ഷനാവും.
നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ എ.സി.ആനന്ദന്‍, എം.ബി.രാജലക്ഷ്മി, സഫൂറ ബക്കര്‍, എ.എ.മഹേന്ദ്രന്‍, കൌണ്‍സിലര്‍ എ.എച്ച് അക്ബര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.