ചാവക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എം.എസിന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബി.എം.എസ്. ജില്ല പ്രസിഡന്റ് എ.സി. കൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നീതി നിഷേധിച്ചും തൊഴിലാളികളേയും മറ്റ് ജനവിഭാഗങ്ങളേയും പീഡിപ്പിച്ചുമാണ് എല്‍.ഡി.എഫ്.സര്‍ക്കാര്‍ ഭരണം നടത്തുതെന്ന് അദ്ദേഹം ആരോപിച്ചു. വിലക്കയറ്റം നിയന്ത്രിക്കുക, സര്‍ക്കാരിന്റ ദുര്‍ഭരണം അവസാനിപ്പിക്കുക, ജനങ്ങള്‍ക്ക് സ്വൈര്യജീവിതം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
ബി.എം.എസ്. ജില്ലാ ജോ.സെക്രട്ടറി സേതു തിരുവെങ്കിടം അധ്യക്ഷനായി. കാഞ്ചന നാരായണന്‍, കെ.ശിവരാമന്‍, വി.വി.രാധാകൃഷ്ണന്‍, വി.കെ. സുരേഷ് ബാബു, കെ.വി. ശ്രീനിവാസന്‍, പി.ഡി. സുനില്‍, പി.കെ.അറുമുഖന്‍ എന്നിവര്‍ പ്രസംഗിച്ചു. സുനില്‍ ഓടാട്ട്, എം.സി.ബാബു, സി.വി.ശെല്‍വന്‍, കെ.എ.ജയതിലകന്‍, ജയപ്രകാശ് തുടങ്ങിയവര്‍ മാര്‍ച്ചിന്  നേതൃത്വം നല്‍കി.