mehandi new

എട്ട് കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം നൽകി ചാവക്കാട് ഇസ്ലാമിക് റിലീഫ് ട്രസ്റ്റ്

fairy tale

ചാവക്കാട് : പ്രകൃതിക്ഷോഭം മൂലം വീടുകൾ തകർന്നു പോയ കടപ്പുറം പഞ്ചായത്തിലുള്ള നിർധനരും നിസ്സഹായരുമായ എട്ടു കുടുംബങ്ങൾക്ക് വീട് വെക്കാനുള്ള സ്ഥലം നൽകി ചാവക്കാട് ഇസ്ലാമിക് റിലീഫ് ട്രസ്റ്റ്.

planet fashion

പഞ്ചായത്ത് പ്രസിഡണ്ട് ഉമർ കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. വീട് വെക്കുന്നതിനുള്ള എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം ആകുലതുകളുടെ കാലത്ത് ആശ്വാസത്തിന്റെ കൈത്താങ്ങുമായി അഹോരാത്രം പ്രയത്നിക്കുന്ന ട്രസ്റ്റ് പ്രവർത്തകരെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.

അഞ്ചങ്ങാടി തൻവീറുൽ ഇസ്‌ലാം മദ്രസയിൽ നടന്ന ചടങ്ങിൽ ഇ വി മുഹമ്മദാലിയുടെ നേതൃത്വത്തിൽ സ്ഥല കൈമാറ്റ നടപടികൾ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ പി കെ നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റ് സിക്രട്ടറി ഹാരിസ് ഹനീഫ് ട്രസ്‌റ്റിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

വാർഡ് മെമ്പർ ശ്രീമതി ഷംസിയ, സ്വാലിഹ് തങ്ങൾ, വി എം ശിഹാബ്, ഷിബിലി തങ്ങൾ, ബാഖിർ തങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

Jan oushadi muthuvatur

Comments are closed.