രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകും – ജസ്‌റ്റിസ് എ മുഹമ്മദ് മുസ്‌താഖ്

ചാവക്കാട്: രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് കേരള ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എ മുഹമ്മദ് മുസ്‌താഖ് പറഞ്ഞു. കേരള ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഭിഭാഷകർക്കായി സംഘടിപ്പിച്ച 2 ദിവസത്തെ നിയമ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാവക്കാട് ചേറ്റുവ രാജ ഐലൻഡിൽ നടന്ന ചടങ്ങിൽ കേരള ബാർ കൗൺസിൽ ചെയർമാൻ ടി. എസ് അജിത് അധ്യക്ഷത വഹിച്ചു.

കേരള അഡിഷനൽ ജനറൽ കെ. പി ജയചന്ദ്രൻ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ മെമ്പർ എൻ മനോജ്കുമാർ, ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി. പി സെയ്‌തലവി, കേരള ഹൈക്കോടതി ജഡ്‌ജി വി. എം. ശ്യാംകുമാർ, ശങ്കർ പി പണിക്കർ, കേരള ബാർ കൗൺസിൽ വൈസ് ചെയർമാൻ എം. ഷറഫുദ്ദീൻ, കേരള ബാർ കൗൺസിൽ മുൻ ചെയർമാൻ കെ എൻ അനിൽകുമാർ, അച്ചടക്ക സമിതി ചെയർമാൻ പി. സജീവ് ബാബു, ബാർ കൗൺസിൽ ട്രഷറർ പി സന്തോഷ് കുമാർ, തൃശൂർ ജില്ലാ ബാർ അസോസിയേഷൻ പ്രസിഡൻ്റ് എം വി ഗോപാലകൃഷ്ണൻ, ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡൻ്റ് ജോബി ഡേവിഡ്, ബൈജു ജോസഫ് എന്നിവർ പ്രസംഗിച്ചു. ശിൽപശാലയിൽ പങ്കെടുക്കുന്ന അഭിഭാഷകർക്ക് കേരള ബാർ കൗൺസിലിൻ്റെ സർട്ടിഫിക്കറ്റുകളും നിയമ പുസ്‌തകങ്ങളും നൽകും. സമാപന സമ്മേളനം ഞായറാഴ്ച 5 മണിക്ക് ഹൈക്കോടതി ജസ്‌റ്റിസ് കെ വി ജയകുമാർ ഉദ്ഘാടനം ചെയ്യും.

Comments are closed.