ചാവക്കാട് : മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ഷാനവാസ് അധ്യക്ഷനായി. ഒരുമനയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ കെ. കരുണാകരന്‍ അനുസ്മരണസമ്മേളനം മണ്ഡലം പ്രസിഡന്റ് കെ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്തു. ഹാരിഫ് ഒരുമനയൂര്‍ അധ്യക്ഷനായി.
കടപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ അനുസ്മരണ സമ്മേളനം കെ.ഡി. വീരമണി ഉദ്ഘാടനംചെയ്തു. കെ.എം. അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷനായി. ബ്ലാങ്ങാട് മേഖല കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. സി. മുസ്താഖലി അധ്യക്ഷനായി. കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ ആറാം ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. ബ്ലോക്ക് പ്രസിഡന്റ് ആര്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ.ആര്‍. മണികണ്ഠന്‍ അധ്യക്ഷനായി. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(കോണ്‍ഗ്രസ്) നടത്തിയ അനുസ്മരണം ഭരണസമിതിയംഗം കെ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ബി. മോഹന്‍കുമാര്‍ അധ്യക്ഷനായി. ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസിന്റെ അനുസ്മരണ സമ്മേളനം പി.ഡി. ഇന്ദുലാല്‍ ഉദ്ഘാടനം ചെയ്തു. പാലിയത്ത് ശിവന്‍ അധ്യക്ഷനായി.
ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച അനുസ്മരണം സി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മോഹന്‍ പാലിയത്ത് അധ്യക്ഷനായി.