ചാവക്കാട് : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പാലയൂര്‍ മേഖല യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പിച്ച തെണ്ടി കഞ്ഞിവെക്കല്‍ സമരം നടത്തി.  ഷെബീര്‍  മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ കൌണ്‍സിലര്‍ പീറ്റര്‍ പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. സൈമണ്‍ മറോക്കി, കെ കെ കാര്‍ത്യായനി  ടീച്ചര്‍, അനീഷ്‌  പാലയൂര്‍, കെ വി സത്താര്‍, എച് എം  നൗഫല്‍,  നിഖില്‍ ജി  കൃഷ്ണന്‍, തബ്ഷീര്‍, ദസ്തഗീര്‍ എന്നിവര്‍ പ്രസംഗിച്ചു.