പ്ലാവിലയിൽ പ്രധാനമന്ത്രിമാരുടെ ചിത്രം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ എടക്കഴിയൂർ സ്വദേശി ഷഹീന
ചാവക്കാട് : നെഹ്‌റു മുതൽ മോഡി വരെ ഇന്ത്യയുടെ പതിനഞ്ചു പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ പ്ലാവിലയിൽ വെട്ടിയെടുത്ത് എടക്കഴിയൂർ സ്വദേശി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
പതിനഞ്ചു ചിത്രങ്ങൾ പതിനഞ്ചു പ്ലാവിലയിൽ ബ്ലയിടുകൾ ഉപയോഗിച്ച് 24 മണിക്കൂറിനുള്ളിൽ വരച്ചെടുത്താണ് റെക്കോർഡ് സ്വന്തമാക്കിയത്.
ഖത്തറിൽ ബിസിനസ്സുകാരനായ എടക്കഴിയൂർ സ്വദേശി തറയിൽ അഫ്സലിന്റെ ഭാര്യയും അകലാട് മൊയ്‌ദീൻ പള്ളി സമീപം യൂസുഫ് സുഹറ ദമ്പതികളുടെ മകളുമാണ് അഫ്ദലുൽ ഉലമ ബിരുദധാരിയായ ഈ കലാകാരി.
മൂന്ന് വർഷമായി ഇവർ വിവാഹിതരായിട്ട്. ഒരു മകളുണ്ട് രണ്ടു വയസ്സുകാരി എമിൻ ഫാത്തിമ. ചിത്ര രചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ഷഹീന വിവാഹാനന്തരമാണ് വരയിൽ സജീവമായത്.
ലീഫ് ആർട്സിനെ കുറിച്ച് കൂടുതൽ പഠിച്ചത് യൂട്യൂബിൽ നിന്നാണ്. മൂന്ന് മാസത്തെ പ്രയത്നഫലമാണ് റെക്കോർഡും പുരസ്കാരവും.
ഭർത്താവിന്റെ പ്രോത്സാഹനവും നിർദേശങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഷഹീന പറഞ്ഞു.
Comments are closed.