പുന്നയൂര്‍ക്കുളം : കൊടിമരം സ്ഥാപിക്കുന്നതിനെ ചൊല്ലി യു ഡി എഫില്‍ പോര്. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ അണ്ടത്തോട് ബീച്ച് ആശുപത്രിക്ക് സമീപം ലീഗ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരം കോണ്ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ പറിച്ചിടുകയായിരുന്നു. വെള്ളിയാഴ്ച്ച രാത്രി സ്ഥാപിച്ച കൊടിമരം ശനിയാഴ്ച പുലര്‍ച്ചയാണ് പറിചിട്ടത്. കൊടിമരം നശിപ്പിക്കുമെന്ന് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. കൊപ്ര ഷാഹിദ്, തെങ്ങില്‍ മുഹമ്മദാലി എന്നിവരുടെ പേരില്‍ വടക്കേകാട് പോലീസില്‍ പരാതി നല്‍കിയതായി ലീഗ് നേതാക്കള്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പുന്നയൂര്‍ക്കുളം പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയില്‍ ഭിന്നത രൂക്ഷമായതോടെ ഡി സി സി പ്രസിടണ്ട് ടി എന്‍ പ്രതാപന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇരു വിഭാഗം പ്രാദേശിക നേതാക്കള്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. തുടര്‍ന്ന് കൊണ്ഗ്രസ്സിനെതിരെ അണ്ടത്തോട് സെന്‍റെറില്‍ മുസ്‌ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.