ചാവക്കാട്: പറമ്പിലേക്ക് അതിക്രമിച്ചു കയറി വീടിന്റെ ഓട് തല്ലിത്തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവത്ര ബേബിറോഡ് പള്ളത്ത് ഹസന്‍ മുബാറകി(21)നെയാണ് എസ്.ഐ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. തിരുവത്ര കറുത്താറന്‍ ഗണേശന്റെ പറമ്പിലേക്ക് അതിക്രമിച്ചു കയറി ഗണേശന്റെ വീടിന്റെ ഓട് തകര്‍ത്തെന്നാണ് കേസ്. കഴിഞ്ഞ ദിവസം ഗണേശന്റെ വീട്ടിലെ മോട്ടോര്‍ പമ്പ് സെറ്റും മറ്റും നശിപ്പിക്കപ്പെരുന്നു. ഈ സംഭവത്തില്‍ ഗണേശന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.