ഷാർജ :  നമ്മൾ ചാവക്കാട്ടുകാർ ഓർമ്മകളിൽ ചീനിമരം പെയ്യുമ്പോൾ
നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്  യു എ ഇ  ചാപ്റ്റർ ഒരുക്കുന്ന ഓർമ്മകളിൽ ചീനിമരം പെയ്യുംമ്പോൾ എന്ന പ്രോഗ്രാം ജനുവരി 5ന് വെള്ളിയാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ചു നടക്കുന്നു.
ഉച്ചക്ക് 3 മണിക്ക് കുട്ടികളുടെയും അംഗങ്ങളുടെയും കലാപരിപാടികളോട് കൂടി ആരംഭിക്കുന്ന പരിപാടികൾ, വൈകീട്ട് 5  ന് മുൻ ചീഫ് ജസ്റ്റിസ്  പി കെ  ശംസുദ്ധീൻ കലാ സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ ചാവക്കാടിന്റെ സമഗ്ര വികസനത്തിനു വേണ്ടി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ സമർപ്പിക്കുകയും അത് ബന്ധപ്പെട്ട അധികാരികൾക്കു കൈമാറുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് വിവേകാന്ദൻ, സരിത റഹ്‌മാൻ, ഹർഷ ചന്ദ്രൻ, സമദ് മിമിക്സ്‌ എന്നിവർ അണിയിച്ചൊരുക്കുന്ന കലാ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.