mehandi new

യുഡിഎഫ് കോട്ടകൾ തകർന്നു – ചാവക്കാട് മേഖലയിൽ ഇടതു തരംഗം

fairy tale

ചാവക്കാട് : ചാവക്കാട് മേഖലയിൽ ഗുരുവായൂർ നിയോജക മണ്ഡലം ഉൾപ്പെടുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും എൽ ഡി എഫ് മികച്ച മുന്നേറ്റം കാഴ്ച വെച്ചു. യുഡിഎഫ് കോട്ടകൾ തകർത്തു ഇടതു മുന്നേറ്റം.

ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും പുന്നയൂർക്കുളം പഞ്ചായത്തിലും ഭരണം നിലനിറുത്തുകയും കൂടുതൽ സീറ്റുകൾ നേടുകയും ചെയ്തു.

ഒരുമനയൂർ, പുന്നയൂർ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തിൽ വടക്കേകാട് ഡിവിഷനും എൽ ഡി എഫ് പിടിച്ചെടുത്തു.

കടപ്പുറം പഞ്ചായത്തിൽ യു ഡി എഫ് കോട്ടകൾ തകർത്തു. ലീഗിന്റെ ശക്തി കേന്ദ്രമായ കടപ്പുറം പഞ്ചായത്തിൽ യു ഡി എഫ് കഷ്ടിച്ച് കടന്നു കൂടി. ആകെയുള്ള 16 വാർഡുകളിൽ എട്ടിടത്ത് മാത്രമാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായത്. അതേസമയം ഒരു സീറ്റ് മാത്രമുണ്ടായിരുന്ന എൽ.ഡി.എഫ് അഞ്ചു സീറ്റുകൾ നേടി. എൻ.ഡി.എ തങ്ങളുടെ സീറ്റ് നില രണ്ടാക്കി ഉയർത്തി. ഒരു വാർഡിൽ യു.ഡി.എഫ് വിമതൻ ജയിച്ചു.

ചാവക്കാട് 23 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ യു ഡി എഫ് ഒൻപതിൽ ഒതുങ്ങി. വാർഡ്‌ 21 ൽ ഒരു വോട്ടിനാണ് ബിജെപി സ്ഥാനാർഥി അനുമോൽ മോത്തി പരാജയപ്പെട്ടത്.

ഗുരുവായൂർ നഗരസഭയിലെ 43 വാർഡുകളിൽ 28 സീറ്റുകൾ നേടി എൽ ഡി എഫ് വ്യക്തമായ ലീഡ് നേടി ഭരണം നിലനിർത്തി. യുഡിഎഫ് 12, എൻഡിഎ 2, സ്വതന്ത്രൻ 1.

പുന്നയൂർ പഞ്ചായത്തിലെ 20 വാർഡുകളിൽ 12 സീറ്റ് നേടി എൽ ഡി എഫ് ഭരണം പിടിച്ചെടുത്തു.

കോൺഗ്രസ് ആധിപത്യമുള്ള വടക്കേകാടും നേരിയ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് ഭരണം നില നിറുത്തിയത്.

ചാവക്കാട് ബ്ളോക് പഞ്ചായത്ത് ഭരണം യു ഡി എഫ് നില നിറുത്തി.

Meem travels

Comments are closed.