ചാവക്കാട് വീണ്ടും പുലി – പരിഭ്രാന്തരായി നാട്ടുകാര്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/02/tiger-foot-print-inspect-police.jpg” alt=”ബ്ളാങ്ങാട് പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് കാലടയാളം പരിശോധിക്കാനത്തെിയ എ.എസ്.ഐ ബാലനും സംഘവും” title_text=”ബ്ളാങ്ങാട് പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് കാലടയാളം പരിശോധിക്കാനത്തെിയ എ.എസ്.ഐ ബാലനും സംഘവും” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”center” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ബ്ളാങ്ങാട് പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് കാലടയാളം പരിശോധിക്കാനത്തെിയ എ.എസ്.ഐ ബാലനും സംഘവും
[/et_pb_text][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: പട്ടാപകല്‍ ബ്ളാങ്ങാട് പുലിയെ കണ്ടതായി പ്രചാരണം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പുലിയുടെ കാല്‍പ്പാട് കാണാന്‍ നാട്ടുകാരുടെ തിരക്ക്. പുലിയല്ല കോക്കാംപൂച്ചയായിരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.
ബ്ളാങ്ങാട് മേലെപുര രഘുവിന്റെ സ്ഥലത്തുള്ള കാവിന്‍്റെ പരിസരത്താണ് പുലിയെ കണ്ടതായി പറയുന്നത്. റോഡിന്‍്റെ പടിഞ്ഞാറ് ഭാഗത്ത് പുലി നില്‍ക്കുന്നതായി കണ്ട വ്യക്തി അതുവഴിയെത്തിയ ഓട്ടോക്കാരനാണ്. ഓട്ടോ ഡ്രൈവര്‍ ആരായിരുന്നു എന്ന് ആര്‍ക്കും അറിയില്ല. വ്യാഴാഴ്ച്ച രാവിലെ 11 ഓടെയാണ് സംഭവം. പുലിയെ കണ്ടയുടനെ ഓട്ടോ ഡ്രൈവര്‍ ബഹളംവെച്ചതോടെ പുലി ഓട്ടോയുടെ മുന്നിലൂടെ റോഡിന്‍്റെ കിഴക്കു വശത്തുള്ള കാവിലേക്ക് മതില്‍ ചാടി കയറിയെന്നാണ് പറയുന്നത്. വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ കൂടി. പുലി നിന്നു എന്നു പറയുന്ന ഭാഗത്ത് പൂഴി മണലിലായി കാല്‍പ്പാടുകള്‍ കുറേയുണ്ട്.
ചാവക്കാട് സ്റ്റേഷനില്‍ നിന്ന് എ.എസ്.ഐ ബാലനും സംഘവും സംഭവ സ്ഥലത്തത്തെി. എന്നാല്‍ ഫുട്പ്രിന്റ്റ് പുലിയുടെതാണോ എന്ന് സ്ഥിരീകരിക്കാന്‍ ആയില്ല. പിന്നീട് കൊങ്ങാട് ഫോറസ്റ്റ് റേഞ്ചിലെ ഫോറസ്റ്റ് ഓഫീസര്‍ സജീവ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിനോദ്, ട്രൈബല്‍ വാച്ചര്‍ കൃഷണന്‍ എന്നിവരും ബ്ളാങ്ങാട്ടത്തെി. നേരത്തെ പുലിയുടേതെന്ന് കണ്ട കാല്‍ അടയാളം പുലിയുടേതല്ലെന്നും കോക്കാന്‍ പൂച്ചയുടെതാണെന്നും ഇവര്‍ വ്യക്തമാക്കി.
പുലിയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വളര്‍ത്ത് മൃഗങ്ങളായ പൂച്ച, നായ, അട് എന്നിവയെ സ്ഥിരമായി ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുമെന്നും തല മാത്രം ഒഴിവാക്കിയാണ് ഇവ ഭക്ഷിക്കുന്നതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പും ഈ മേഖലയില്‍ പുലിയെ കണ്ടതായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.