mehandi banner desktop
Chavakkad online

നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറികടക്കാം – എസ് ബി എസ് ചങ്ങാത്തം കൂടി

Ft

അകലാട് : നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറികടക്കാം എന്ന വിഷയത്തിൽ അകലാട് മർക്കസ് മദ്രസയിൽ സുന്നി ബാല സംഘത്തിന്റെ നേതൃത്വത്തിൽ ചങ്ങാത്തം ക്യാമ്പ് സംഘടിപ്പിച്ചു. ഹംസ മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച  ക്യാമ്പ്  വടക്കേക്കാട് സി ഐ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന്  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും  അദ്ദേഹം നടത്തി. ലഹരി ശരീരത്തിനും സമൂഹത്തിനും വിപത്താണെന്നും അത് വെടിയണമെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. 

Jan oushadi

സ്ഥലം സദർ റിഷാദ് സഖാഫി പരൂർ ആദർശ പഠന ക്ലാസിന് നേതൃത്വം നൽകി. ഇസ്തിഹാറ സെഷൻ അവതരിപ്പിച്ച താജുദ്ദീൻ ഹാറൂനിയും ളുഹാ നിസ്കാരത്തിനു താഹിർ അഹ്സനിയും ഉയരെ പറക്കാം എന്ന വിഷയത്തിൽ  റഫീഖ്  അഹ്സനിയും ക്ലാസെടുത്തു. 

ക്യാമ്പ് അമീർ അഫ്സൻ ഹാഷിമി, കാലിക് അൽ മദനി, ഷമീർ സുഹരി, ഷിഫാസ് അഹ്സനി, അബൂബക്കർ മുസ്ലിയാർ എന്നിവർ മേൽനോട്ടം  വഹിച്ചു. എസ് ബി എസ് വിദ്യാർത്ഥി സംഘടന അംഗങ്ങളായ

മുഹമ്മദ് ഗസാൻ, ഫൈസൽ, റമീസ്, അഭിശാം, മുഹമ്മദ് സാബിത്ത്, അലി അഫ്രീദ് , ആമീൻ, ഹിജാസ്, എന്നിവർ വിവിധ സെഷനുകളിൽ  നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ഫോട്ടോ : അകലാട് മർക്കസ് കമ്മിറ്റി വടക്കേക്കാട് സി ഐ യെ സ്നേഹാദരവ് നൽകി ആദരിക്കുന്നു

Comments are closed.