സംഘനൃത്തം എൽ എഫിനു ഹാട്രിക്ക്

മിസ്ബാഹ് അബ്ദുള്ള

കലോത്സവനഗരി: ചാവക്കാട് ഉപജില്ല കലോത്സവത്തിൽ സംഘ നൃത്തത്തിൽ ഹാട്രിക്ക് നേട്ടവുമായി എൽ എഫ് കോൺവെന്റ് സ്കൂൾ മമ്മിയൂർ.
നക്ഷത്രയുടെ നേതൃത്വത്തിലുള്ള സംഘം എൽ പി വിഭാഗത്തിലും നീരജ എസിന്റെ നേതൃത്വത്തിലുള്ള സംഘം യു പി വിഭാഗത്തിലും എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി.
ഹൈ സ്‌കൂൾ വിഭാഗത്തിലും എൽ എഫ് തന്നെ ഒന്നാം സ്ഥാനം നേടി. രാത്രി ഏറെ വൈകി നടന്ന പരിപാടിയിൽ തെല്ലും ഊർജം ചോരാതെ മൂന്നു ടീമുകളും സദസ്സിനെ പിടിച്ചിരുത്തുന്ന പ്രകടനം കാഴ്ചവെച്ചു.
എൽ പി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സംഘ നൃത്തമാണ് ഏറ്റവും മികച്ച് നിന്നത്.

Comments are closed.