ചാവക്കാട് : ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍ ചാവക്കാട് നഗരസഭ ഹാളില്‍ എന്‍ കെ അക്ബ്ബര്‍ ഉല്‍ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് എം എസ് വാസുഅധ്യക്ഷത വഹിച്ചു. ” നമുക്ക് നഷ്ടപ്പെടുന്ന പൊതു ഇടങ്ങള്‍ ” എന്ന വിഷയത്തെ കുറിച്ച് ശ്രീജിത്ത് അരിയല്ലൂര്‍ പ്രബന്ധമവതരിപ്പിച്ചു . ജില്ലാ – സ്റ്റേറ്റ് സര്‍ഗ്ഗോത്സവ പ്രതിഭകളെ അനുമോദിക്കുകയും, യുപി – അഖില വായനമത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കററ് വിതരണവും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം ടി ബി ശാലിനി നിര്‍വഹിച്ചു. സെക്രട്ടറി പി വി ദിലീപ്കുമാര്‍ സ്വാഗതവും ജോ.സെക്രട്ടറി പത്മിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.