ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് – വാൾ സ്റ്റുഡിയോ സെറ്റാക്കി എൻ എസ് എസ് വോളന്റീർസ്

ഒരുമനയൂർ : ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് വാൾ സ്റ്റുഡിയോ ആരംഭിച്ചു. ചാവക്കാട് സിവിൽ എക്സൈസ് ഓഫീസർ ധനുഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് വോളന്റീയർ ഫിദ മുസ്തഫ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അനിൽ കുമാർ, പ്രോഗ്രാം ഓഫീസർ പി എം തജ്‌രി, വോളന്റീർസ് ആദിൽ, എ. എസ് റിസ്വാൻ, സൽമ സലീം എന്നിവർ നേതൃത്വം നൽകി.

Comments are closed.